KeralaLatest News

നിരപരാധിയായിട്ടും ആള്‍ക്കൂട്ടാക്രമത്തിന് ഇരയായ രങ്കപ്പ മടങ്ങി

ജോലി തോടിയാണ് രങ്കപ്പ കേരളത്തില്‍ എത്തിയത്

തിരുവനന്തപുരം: നിരപരാധിയായിട്ടും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ ആളാണ് ആന്ധ്ര സ്വദേശിയായ രങ്കപ്പ നാട്ടി,ക്കേു മടങ്ങി. കഴിഞ്ഞ ജനുവരി 29 ന് രാത്രി നാലാഞ്ചറിയില്‍ വച്ച് നാട്ടുകാര്‍ പൊതിരെ തല്ലിയപ്പോള്‍ അതിന്റെ കാരണം പോലും രങ്കപ്പയ്ക്കു അറിയില്ലായിരുന്നു. എന്നാല്‍ തല്ലുന്നതിന്റെ കാരണം ചോദിക്കാന്‍ ആ പാവത്തിന് ഭാഷയും അറിയില്ലായിരുന്നു. പത്ത് മാസത്തിനു ശേഷമാണ് രങ്കപ്പയുടെ മടക്കം. രങ്കപ്പയെ കൂട്ടാന്‍ ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.

ജോലി തോടിയാണ് രങ്കപ്പ കേരളത്തില്‍ എത്തിയത്. എന്നാല്‍ കുറേ അന്വേഷിച്ചു നടന്നെങ്കിലും ജോലി ഒന്നും ശരിയായതുമില്ല. രാത്രിയില്‍ നാലഞ്ചറയില്‍ നില്‍ക്കുകയായിരുന്നു രങ്കപ്പയെ ഭിക്ഷാടന മാഫിയ സംഘത്തിലെ ആളാണെന്നു വിചാരിച്ചാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. വീടുകളില്‍ സ്റ്റിക്കര്‍ പതിച്ച് രാത്രിയില്‍ കുട്ടികളെ കടത്തുന്നുണ്ട് എന്ന പ്രചാരണം വ്യാപകമായിരുന്ന സമയമായിരുന്നു അത്. ഇതു പോലൊരു സ്റ്റിക്കറിനു സമീപമാണ് ഇയാളെ കണ്ടതോടെയായിരുന്നു ആക്രമണം. ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങിയ രങ്കപ്പ അവശനായപ്പോള്‍ നാട്ടുകാരോട് പണത്തിനായി കൈ നീട്ടിയത് വീണ്ട്ും പ്രശ്‌നങ്ങള്‍ക്കു വഴിവച്ചു.

കേസ് അന്വേഷണത്തില്‍ രങ്കപ്പ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് വിട്ടയച്ചു. തുടര്‍ന്ന് 10 മാസമായി ഇയാള്‍ മാര്‍ ഈവാനിയോസ് നഗറില്‍ ഫാ. ജോര്‍ജ് ജോഷ്വയുടെ മേല്‍നോട്ടത്തില്‍ ‘സ്‌നേഹവീടി’ന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് സ്‌നേഹവീടിനൊപ്പം പ്രവര്‍ത്തിക്കുന്ന ബീഹാര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മനീഷ് കുമാറ് ആന്ധ്രാപ്രദേശിലെ രങ്കപ്പയുടെ സഹോദരന്റെ മക്കളെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button