തിരുവനന്തപുരം: സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് സിംകാർഡിന് ആധാർ നിർബന്ധമാക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്ന് കണ്ടെത്തിയ പുതിയ മാർഗത്തിൽ വലഞ്ഞ് ജനം. ഫോട്ടോ തത്സമയം എടുത്ത് അപ്‌ലോഡ് ചെയ്യുന്ന രീതിയിലാണ് പുതിയ അപ്ലിക്കേഷൻ. ഉപയോക്താവിന്റെ ‘ലൈവ്’ ഫോട്ടോയാണ് ആവശ്യം. ഉപയോക്താവ് ജീവിച്ചിരിക്കുന്ന ആളാണെന്ന് തെളിയിക്കാനാണ് ‘ലൈവ് ഫോട്ടോ.’ ഫോട്ടോയെടുക്കുമ്പോൾ കണ്ണടയ്ക്കുകയും തുറക്കുകയും ചിരിക്കുകയും വേണം.
അപ്‌ലോഡിങ് പരാജയപ്പെട്ടാൽ വീണ്ടും പോസ് ചെയ്യണം. ഇത് വ്യാപക പ്രതിഷേധത്തിനാണ് കാരണമാകുന്നത്. ഇത് ആദ്യഘട്ടത്തിലെ പ്രശ്നമാണെന്നാണ് മൊബൈൽ സേവനദാതാക്കളുടെ വിശദീകരണം. അതേസമയം ഫോട്ടോയും രേഖകളും ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും കണക്ഷൻ എടുത്തിരുന്ന പതിവ് ലൈവ് ഫോട്ടോ വരുന്നതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്.
Post Your Comments