Latest NewsKerala

ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്

തിരുവനന്തപുരം: ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്. കല്ലേറില്‍ പല‌ര്‍ക്കും തലയ്ക്ക് മാരകമായ ക്ഷതവും ചിലര്‍ക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കല്ലെറിയുന്നവർ ഓർക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കി കേരള പോലീസ് രംഗത്ത് വന്നിരിക്കുന്നത്. ഈ മനോവൈകല്യം കാരണം നശിക്കുന്നത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒക്കെയാകാം. ഇത്തരത്തിലുള്ള മനോവൈകല്യം ഉണ്ടെങ്കിൽ സ്വയം തിരുത്തേണ്ടതും, ശ്രദ്ധയിൽപെട്ടാൽ നിരുത്സാഹപ്പെടുത്തേണ്ടതും ഉത്തരവാദിത്വമായി കാണണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അരുത് .. ഈ വിനോദം ??

നേരമ്പോക്കിനായി ഓടുന്ന ട്രെയിനിലേക്ക് കല്ല് വലിച്ചെറിയുന്നവർ ഇതറിയണം. ഓടുന്ന ട്രെയിനിൻ്റെ വേഗതയെ ആശ്രയിച്ചു ഏറിൻ്റെ പതിന്മടങ്ങു ശക്തിയിലാണ് കല്ല് ട്രെയിൻ ബോഗിയിലേക്ക് പതിക്കുന്നത്. ട്രെയിൻ യാത്രക്കിടെയുണ്ടായ കല്ലേറിൽ തലയ്ക്ക് മാരകമായി ക്ഷതം സംഭവിച്ചവരും, കാഴ്ച ശക്തി നഷ്ടമായവരും നിരവധിയാണെന്നത് ദുഖകരമായ വസ്തുതയാണ്.? നിങ്ങളുടെ മനോവൈകല്യം കാരണം നശിക്കുന്നത് ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഒക്കെയാകാം. ഇത്തരത്തിലുള്ള മനോവൈകല്യം ഉണ്ടെങ്കിൽ സ്വയം തിരുത്തേണ്ടതും, ശ്രദ്ധയിൽപെട്ടാൽ നിരുത്സാഹപ്പെടുത്തേണ്ടതും ഉത്തരവാദിത്വമായി കാണുക.റെയിൽവേ പൊലീസിൻ്റെ 9846200100, 9846200150, 9846200180 എന്നീ നമ്പറുകളിൽ വിളിച്ചു അറിയിക്കാവുന്നതുമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button