തിരുവനന്തപുരം: ശബരിമലയില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പോലീസ് മൈക്കുപയോഗിച്ച വിഷയത്തില്‍ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടിയാണ് വത്സന്‍ തില്ലങ്കേരിക്ക് മൈക്ക് നല്‍കിയതെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. 52 വയസ്സുള്ള സ്ത്രീ ദര്‍ശനത്തിന് വന്നപ്പോള്‍ പ്രതിഷേധം ശക്തമായി. ഇതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് അവരിലൊരാള്‍ക്ക് പൊലീസ് മൈക്ക് നല്‍കിയത്.
സന്നിധാനത്ത് പൊലീസ് നടപടി ഒഴിവാക്കി പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഉദ്ദേശിച്ചായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗം അനില്‍ അക്കര നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറന്നപ്പോള്‍ തൃശൂര്‍ സ്വദേശിനി ലളിത എന്ന 52 കാരി ദര്‍ശനത്തിനെത്തിയിരുന്നു.
മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവര്‍ സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവര്‍ക്ക് 50 വയസ്സില്‍ താഴെയാണ് പ്രായമെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്.
Post Your Comments