മുംബൈ: വാഹനപ്രേമികള്‍ക്കൊരു നിരാശ വാര്‍ത്ത, കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. മൂല്യം ഇടിയുന്നതിനെ തുടര്‍ന്ന് നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നതാണ് കാറുകളുടെ വില വര്‍ദ്ധിക്കുന്നതിന് കാരണം. മഹീന്ദ്ര ആന്റ് മഹീന്ദ്ര തങ്ങളുടെ പുതിയ എസ് യുവിയായ മരാസോയ്ക്ക് 30,000 രൂപ മുതല്‍ 40,000 രൂപവരെ വര്‍ധിപ്പിക്കും.
ടൊയോട്ടയും ഫോര്‍ഡും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. ടൊയോട്ട എല്ലാ മോഡലുകള്‍ക്കും ജനുവരി ഒന്നു മുതല്‍ നാല് ശതമാനം വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സാഹചര്യം വിലയിരുത്തിവരികയാണെന്നും വിലവര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്നും ഹോണ്ട അധികൃതര്‍ അറിയിച്ചു.
ഫോഡ് ഒരു ശതമാനം മുതല്‍ മൂന്നുശതമാനം വരെയാണ് വില വര്‍ധിപ്പിക്കുക. ബിഎംഡബ്ല്യുയുവും നാലുശതമാനമാണ് വിലവര്‍ധന പരിഗണിക്കുന്നത്. മറ്റു കനമ്പനികളുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തമല്ല.
Post Your Comments