Latest NewsKerala

വിമാനത്താവളത്തിലെ പ്രതിഷേധത്തിനും കെ.സുരേന്ദ്രനെതിരെ കേസ്

കൊച്ചി : ശബരിമല വിഷയത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നടത്തിയ പ്രതിഷേധത്തിനും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് എതിരായ പ്രതിഷേധത്തിൽ കെ. സുരേന്ദ്രന്റെയും പ്രതി ചേർത്തു. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് പുതിയ കേസ്.

നിരോധിത മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നത്. ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button