ജയ്പൂര്‍: വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ ബിജെപിയുടെ പ്രകടന പത്രിക. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിമാസം 5,000രൂപ നല്‍കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗാദാനം. വിദ്യാസമ്പന്നരും, ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ യുവാകള്‍ക്കും ഇത് ലഭിക്കുമെന്നാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇറക്കിയ പ്രകടന പത്രികയില്‍ ബിജെപി പറയുന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്വകാര്യ മേഖലകളില്‍ 50 ലക്ഷം തൊഴിലുകളും സര്‍ക്കാര്‍ മേഖലകളില്‍ 30,000 തൊഴിലുകളും സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പാക്കുന്നതിന് പുറമേ പഠനം കഴിയുമ്പോള്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ 50,000 രൂപ നിക്ഷേപിക്കുമെന്നുമാണ് മറ്റ് വാഗ്ദാനങ്ങള്‍ ജയ്പൂരിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടന്നത്. ചടങ്ങില്‍ പ്രകാശ് ജാവദേക്കര്‍ , രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവര്‍ പങ്കെടുത്തു.
Post Your Comments