കാസര്‍കോട്: വിവാഹ വാര്‍ഷികം കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ചു. മുംബൈയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ വെങ്കിടങ്ങ് തോയകാവ് ഇറച്ചേം വീട്ടില്‍ ഇ.കെ.മുഹമ്മദലി (24) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ വെബ് ഡിസൈനറാണ് മുഹമ്മദ്. മുംബൈ സ്വദേശിനിയായ ഭാര്യ താഹിറയോടൊപ്പമാണ് മുഹമ്മദ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. തിങ്കളാഴ്ച രാത്രി തിരുവനന്തപുരംനേത്രാവതി എക്‌സ്പ്രസില്‍ എസ്3 സ്ലീപ്പര്‍ കോച്ചിലാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇടയ്ക്ക് കൈകഴുകാന്‍ പോയ മുഹമ്മദ് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു.
അതേസമയം ട്രെയിന്‍ കുറച്ചധികദൂരം പിന്നിട്ടേഷമാണ് ഭര്‍ത്താവ് മരിച്ച വിവരം താഹിറ അറിഞ്ഞത്. കൈകഴുകാന്‍ പോയ ഭര്‍ത്താവ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാല്‍ മറ്റു കോച്ചുകളില്‍ തിരിച്ചല്‍ നടത്തിയെങ്കിലും മുഹമ്മദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ട്രെയിന്‍ കങ്കനാടി ജംക്ഷനിലെത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നു ഒരാള്‍ വീണ വിവരം സ്റ്റേഷനില്‍ നിന്ന് അറിഞ്ഞത്. കളനാട് തുരങ്കത്തിനടുത്താണ് യുവാവ് വീണ് മരിച്ചത്.
രാത്രിയോടെ താഹിറ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. 2017 നവംബര്‍ 26 നായിരുന്നു ഇരുവരുടേയും വിവാഹം. ഇതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ഒരുമാസം മുമ്പാണ് മുഹമ്മദ് താഹിറയോടൊപ്പം തൃശൂരില്‍ എത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോയി. മുംബൈയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അബ്ദുല്‍ഖാദറിന്റെയും ഭാനുവിന്റെയും മകനാണ് മുഹമ്മദലി. സഹോദരങ്ങള്‍: റിഹാന്‍, യാസിന്‍, ഷാനാസ്.
Post Your Comments