തിരുവനന്തപുരം• തിരുവനന്തപുരത്ത് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മക മകള്‍ വൈന്‍ വിറ്റതിന് പിതാവ് അറസ്റ്റില്‍. മ്യൂസിയം ലെനിന് നഗര്‍ വിശാഖം ഹൗസില്‍ മൈക്കിള്‍ ഗില്‍ഫ്രഡ്(56) അറസ്റ്റിലായത്. ‘അനന്തപുരിയിലെ രുചിക്കൂട്ടായ്മ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മൈക്കിളിന്റെ മകള്‍ ലിന്‍ഡയാണ് വീട്ടില്‍ നിര്‍മ്മിച്ച വൈന്‍ അനധികൃതമായി വില്‍പ്പന നടത്തിയത്.
ഫേസ്ബുക്ക് ഗ്രൂപ്പായ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുടേയും (ജിഎന്‍പിസി) മോഡറേറ്ററാണ് മൈക്കിളിന്റെ മകള്‍ ലിന്‍ഡ.
650 മില്ലിലീറ്ററിന് 650 രൂപ നിരക്കിലാണ് അനധികൃത വൈന്‍ വില്പന. മൈക്കിളാണ് വൈന്‍ തയാറാക്കിയിരുന്നതെന്ന് എക്സൈസ് സി.ഐ ടി.അനികുമാര്‍ പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്ന് 106 കുപ്പി വൈന്‍ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments