Latest NewsKerala

നവകേരള സൃഷ്ടിക്കായി മാരത്തോണ്‍ ഒരുക്കി തലസ്ഥാന നഗരി

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനശേഖരണത്തിനൊരുങ്ങുകയാണ് തലസ്ഥാന നഗരി. നവകേരള സൃഷ്ടിക്കായി കായിക വകുപ്പും മറ്റ് വകുപ്പുകളും ചേര്‍ന്ന് മാരത്തോണ്‍ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍ ഒന്നിന് രാത്രി 12ന് മാനവീയം വീഥിയില്‍ ആരംഭിക്കുന്ന ട്രിവാന്‍ഡ്രം മാരത്തോണ്‍ മാനവീയം വീഥിയില്‍ തന്നെ സമാപിക്കും.

റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള’ എന്നാണ് മാരത്തോണിന്റെ മുദ്രാവാക്യം. മാരത്തണില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന്‍ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. നാലുഘട്ടങ്ങളായാണ് മാരത്തോണ് നടക്കുക. കുടുംബമായി പങ്കെടുക്കാവുന്ന ഫാമിലി ഫണ്‍ റണ്ണാണ് ആദ്യം. റോഡ് റൈസ്, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ നടത്തുക. വിജയികള്‍ക്കായി 20,000 മുതല്‍ ഒരുലക്ഷം രൂപവരെയുള്ള സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button