KeralaLatest News

കളക്ടര്‍ക്ക് മുന്നിലൂടെ ചീറിപാഞ്ഞ സ്വകാര്യ ബസിന് സംഭവിച്ചത് ഇങ്ങനെ

ഫോര്‍ട്ട് കൊച്ചി- കാക്കനാട് റൂട്ടില്‍ ഓടുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്

കൊച്ചി: അമിത വേഗത്തില്‍ കളക്ടറുടെ മുന്നിലൂടെ പാഞ്ഞ സ്വകാര്യ ബസിനെതിരെ നടപടി. ബസ് അധികൃതര്‍ കസ്റ്റഡിയിലെത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് അമിതമായി റോഡില്‍ പുക പുറന്തള്ളിയതിനും ഓവര്‍സ്പീഡിനും വാഹനം കസ്റ്റഡിയിലെടുത്തത്. അതേസമയം  സ്വകാര്യ ബസിന് പിഴശിക്ഷയും ഡ്രൈവര്‍ക്ക് ‘നല്ല നടപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചി- കാക്കനാട് റൂട്ടില്‍ ഓടുന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ഈ ബസ് ഇന്നലെ എംജി റോഡില്‍ വച്ച് കളക്ടര്‍ മുഹമ്മദ് സഫറുള്ളയുടെ ഔദ്യോഗിക വാഹനത്തെ പുകയില്‍ മുക്കി കടന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആര്‍ടിഒയ്ക്ക് സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ അമിത വേഗതയില്‍ പോയതിന് പൊലീസ് താക്കീത് ചെയ്ത് വിട്ടതിന് പിന്നാലെയാണ് വൈകുന്നേരവും റോഡിലെ അഭ്യാസം.

ബസ് പുക പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മലിനീകരണത്തോത് അമിതമായി കണ്ടില്ല. അതേസമയം ബസിന് പിഴ ഈടാക്കു
ഡ്രൈവര്‍ക്ക് എടപ്പാളിലെ ഐഡിടിആര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത പരിശീലനം നിര്‍ദ്ദേശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button