UAELatest News

പുഞ്ചിരിച്ചാൽ മാത്രം തുറക്കുന്ന വാതിൽ ; അത്ഭുതത്തോടെ ജനങ്ങൾ (വീഡിയോ)

ദുബായ് : പുഞ്ചിരിച്ചാൽ മാത്രം തുറക്കുന്ന വാതിലെന്ന് കേട്ടാൽ പലർക്കും അത്ഭുതമാണ്. എങ്കിൽ അങ്ങനെയൊരു വാതിലുണ്ട്. ദുബായ് അജ്‌മാനിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഓഫീസിലാണ് ഇങ്ങനെയൊരു വാതിലുള്ളത്. ഈ പൂട്ട് തുറക്കാനുള്ള താക്കോൽ അവിടെയെത്തുന്ന ഓരോരുത്തരുടെയും പുഞ്ചിരിയാണ്.

ഓഫീസിലെത്തുന്ന ഓരോ ഉപഭോക്താക്കളും സന്തോഷമായാണ് തിരിച്ചുമടങ്ങുന്നതെന്ന് ഉറപ്പുവരുത്താനാണ് ഇങ്ങനെയൊരു വാതിൽ നിർമിച്ചത്. തൃപ്തരല്ലാത്തവരുടെ പരാതി വീണ്ടും കേൾക്കുകയും അതിന് അധികൃതർ പരിഹാരം കണ്ടെത്തുകയും ചെയ്യും.

ഉപഭോക്താക്കൾ കോർപ്പറേഷൻ ഓഫീസിൽ എത്തുമ്പോൾ, അറബിക്, ഇംഗ്ലീഷ്, ഉർദു, ബംഗാളി ഭാഷകൾ സംസാരിക്കുന്ന മാഹാബാനി ജീവനക്കാർ അവരെ അഭിവാദ്യം ചെയ്യും എന്നൊരു പ്രത്യേകതകൂടി ഈ ഓഫീസിലുണ്ട്.

https://www.facebook.com/Gold101.3fm/videos/2078334478875053/

shortlink

Related Articles

Post Your Comments

Related Articles


Back to top button