KeralaLatest News

സംസ്ഥാനത്തെ നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അവസാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് ട്രെയിനികളുടെ ദുരിതത്തിന് അറുതിയാകുന്നു. ട്രെയിനിംഗ് കാലയളവില്‍ ജിഎന്‍എം നഴ്സിന് 9000 രൂപയും ബിഎസ്‌എസി നഴ്സിന് 10000 രൂപയും പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് നല്‍കണമെന്നു തൊഴില്‍ നൈപുണ്യ വകുപ്പ് ഉത്തരവിറക്കി. തൊഴില്‍ വൈദഗ്ധ്യവും നല്‍കുന്നതിനായി സ്ഥാപനങ്ങള്‍ക്ക് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരെ ട്രെയിനികളായി പരിഗണിച്ച്‌ പരിശീലനം നല്‍കാവുന്നതാണ്. എന്നാൽ ആശുപത്രികള്‍ നല്‍കുന്ന പരിശീലനകാലയളവ് ഒരു വര്‍ഷത്തില്‍ അധികമാകരുതെന്നും ഉത്തരവില്‍ പറയുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യവികസനത്തിന് അവസരമൊരുക്കുന്ന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ്, അവരുടെ കര്‍ത്തവ്യം, തൊഴില്‍ വൈദഗ്ധ്യ പദ്ധതിയുടെ ഷെഡ്യൂള്‍ എന്നിവ പ്രസിദ്ധീകരിക്കണം. കൂടാതെ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് കോ ഓര്‍ഡിനേറ്ററെ നിയമിക്കുകയും വേണം. ഒരു സ്ഥാപനത്തില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ത്ഥിയെ വീണ്ടും പരിശീലനത്തിനായി നിയമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button