കാന്‍ബെറ : വിമാന പരീക്ഷണ പറക്കലിനിടെ പെെലറ്റ് ഉറങ്ങിപ്പോയ സംഭവം നടന്നിട്ട് ഇന്നേക്ക് 3 ആഴ്ചകള്‍ തികഞ്ഞിരിക്കുകയാണ്. ഏല്‍പ്പിക്കപ്പെട്ട വലിയ സാഹസികമായ ഉത്തരവാദിത്ത്വത്തിന്‍റെ ഗൗരവം മനസിലാക്കാതെ പെെലറ്റ് ലാഘവത്തോടെ ഉറങ്ങിയതിനെ ഗുരുതരമായ വീഴ്ചയയാണ് അധികൃതരുടെ കണ്ടെത്തല്‍. ഓസ്ട്രേലിയയില്‍ ഡെവെന്‍പോര്‍ട്ടില്‍നിന്ന് ടാസ്മാനിയയിലെ കിംഗ് ഐലന്‍റിലേക്ക് പുറപ്പെട്ട ചെറുവിമാനത്തിലിരുന്നാണ് വിമാനം നിയന്ത്രിക്കുന്നതിനിടെ പെെലറ്റ് ഉറക്കത്തിലേക്ക് വഴുതി വീണത്.
ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടും താഴെ ഇറക്കാതെ 50 കിലോമീറ്ററോളമാണ് വിമാനം മുന്നോട്ട് പറന്നത് . പെെലറ്റ് പിന്നെയെങ്ങനേയാണ് സുരക്ഷിതമായി വിമാനവുമായി എയര്‍പോര്‍ട്ടിലേക്ക് പറന്നിറങ്ങിയതെന്ന് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments