പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രനു ജാമ്യം ലഭിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍ , പ്രിന്‍സ് എബ്രഹാം എന്നിവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാകണമെന്ന് അറിയിക്കുന്ന സമന്‍സ് കിട്ടിയില്ലെന്നു കെ സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു.
പല തവണയായ കേസിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഫെബ്രുവരി 14നു സുരേന്ദ്രന്‍ വീണ്ടും ഹാജരാകണം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മറ്റ് കേസുകളില്‍ ഇതിനോടകം ജാമ്യം ലഭിച്ചതിനാല്‍ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസില്‍ ജാമ്യം കിട്ടിയാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാം.
Post Your Comments