പമ്പ : സർക്കാരും ദേവസ്വം ബോർഡും മറന്ന ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കേന്ദ്ര ദ്രുതകര്‍മസേന. പമ്പാ നദിയും പരിസരങ്ങളുമാണ് ഇവർ വൃത്തിയാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ ഇത് ലേലം ചെയ്ത് നല്‍കിയിരുന്നതിനാല്‍ കരാറുകാരന്‍ നീക്കം ചെയ്യുമായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം ഈ വര്‍ഷം ലേലം ചെയ്തില്ല. ഇതോടെ നദിയും തീരവും തുണികള്‍ നിറഞ്ഞു കിടക്കുകയാണ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തന്മാർ തങ്ങൾ ഉടുത്ത കറുപ്പ് വസ്ത്രം ശബരിമലയിലെ നദിയിൽ ഉപേക്ഷിച്ചാൽ ശനിദോഷം മാറുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ഇത് ചെയ്യുന്നത്. എന്നാൽ ഇങ്ങനെയൊരു ആചാരം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രം ചിലർ തുടങ്ങി വെച്ചതാണ്. ഇതോടെ നദിയിൽ വസ്ത്രങ്ങൾ അടിഞ്ഞു കൂടി ഒഴുക്കിനെ തന്നെ ബാധിക്കാൻ തുടങ്ങിയിരുന്നു.
ഇതാണ് കേന്ദ്ര സേനയുടെ 105 കോയമ്പത്തൂര്‍ യൂണിറ്റിലെ 120 അംഗങ്ങൾ കമന്‍ഡാന്റ് മധു ജി. നായരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. യൂണിറ്റംഗങ്ങള്‍ ഒന്നിച്ചിറങ്ങിയാണ് പമ്പാനദിയും പരിസരവും ശുചീകരിച്ചത്. പമ്പയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളുടെ എണ്ണം കൂടുതലാണ്.. ഇന്നലെ ഒറ്റ ദിവസം 5 ട്രാക്ടര്‍ നിറയെ തുണികള്‍ നീക്കം ചെയ്തു.
Post Your Comments