ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നീങ്ങുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പണമിടരുതെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെ പല ക്ഷേത്രങ്ങളിലും കാണിക്കക്കു പകരം ശരണ മന്ത്രം എഴുതിയ കുറിപ്പുകളും പിന്നീട് അവലും മലരും ആണ് ഭക്തർ പ്രതിഷേധ സൂചകമായി നിക്ഷേപിച്ചത്. ഇപ്പോൾ അയ്യപ്പൻറെ ചിത്രമുള്ള ഫോട്ടോസ്റ്റാറ്റ് നോട്ടുകളാണ് ക്ഷേത്രത്തിൽ ഭക്തർ ഇടുന്നത്.
കാണിക്ക ബഹിഷ്കരണ ആഹ്വാനത്തിന്റെ ഭാഗമായി അയ്യപ്പന്റെ ചിത്രവും ശരണ മന്ത്രവുമുള്ള നോട്ട് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിവിധ നോട്ടുകളുടെ രൂപത്തിലുള്ള ചിത്രം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ഭക്തരുടെ ഈ ആഹ്വാനത്തില്‍ ദേവസ്വം ബോര്‍ഡിന് കാര്യമായ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലും ഇതേ മാർഗ്ഗമാണ് ഭക്തർ പ്രയോഗിക്കുന്നത്.
എരുമേലിയിലും ശബരിമലയിലും ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലും ഭണ്ഡാരപ്പെട്ടിയില്‍ കാണിക്കയ്ക്ക് പകരം നോട്ട് ചിത്രങ്ങള്‍ പല ഭക്തരും ഇടുന്നുണ്ട്. പോലീസ് നിയന്ത്രണം മൂലം ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറകളിൽ പ്രധാനമായ ഘടകമായിരുന്നു ശബരിമല.
യുവതീ പ്രവേശന വിവാദത്തോടെ അന്യ സംസ്ഥാനത്തു നിന്നുമുള്ള ഭക്തരുടെ കുറവും ഉണ്ടായിട്ടുണ്ട്. കൂടാതെ മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതിവേഗം വിറ്റു പോകുന്ന അപ്പവും അരവണയും ഇത്തവണ വാങ്ങാന്‍ ആളില്ല. ഇതോടെ അപ്പം നിർമ്മാണം നിർത്തി വെച്ചതായാണ് റിപ്പോർട്ട്. ഇതോടെ ദേവസ്വം ബോർഡ് അയഞ്ഞതായാണ് സൂചന.
ഇന്ന് എ പദ്മകുമാർ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണുമെന്നാണ് റിപ്പോർട്ട്. പോലീസ് നിയന്ത്രണം തന്നെയാണ് ഭക്തരുടെ കൂടുതൽ പ്രതിഷേധത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
Post Your Comments