തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ക്ഷേത്രത്തില്‍ ബിംബശുദ്ധികലശാഭിഷേകം നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാടുകള്‍ പതിവുപോലെ നടക്കും. രാവിലെ ശീവേലിക്ക് ശേഷമാണ് അഭിഷേകം നടക്കുന്നത്.
അതിനാൽ രാവിലെ ഏഴുമുതല്‍ ഒമ്പതര വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല. നാലമ്പല കവാടത്തിന് മുന്നില്‍ നിന്ന് തൊഴാന്‍ ഭക്തര്‍ക്ക് സൗകര്യമുണ്ടാകും. രാത്രി ഏഴു മണി മുതല്‍ ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടര വരെ ഭക്തര്‍ക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.
Post Your Comments