ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വില ഇടിഞ്ഞു. വില കുറയ്ക്കാത്ത എണ്ണകമ്പനികൾക്ക് നേട്ടം. ഒക്ടോബര്‍ മൂന്നിനുശേഷം ഇതുവരെ അസംസ‌്കൃത എണ്ണവിലയിലുണ്ടായ കുറവ‌് 32 ശതമാനമാണ‌്. എന്നാല്‍, എണ്ണകമ്പനികള്‍ പെട്രോള്‍–ഡീസല്‍വിലയില്‍ വലിയ മാറ്റം ഉണ്ടാക്കിയില്ല. ഇതുവഴി കോടികളുടെ ലാഭമാണ് കമ്പനികൾക്ക് ഉണ്ടാകുന്നത്.
ഈ വർഷം ഏറ്റവും ഉയര്‍ന്ന എണ്ണവില രേഖപ്പെടുത്തിയത‌് ഒക്ടോബര്‍ മൂന്നിനാണ‌്–വീപ്പയ‌്ക്ക‌് 86 ഡോളര്‍. തിങ്കളാഴ‌്ച ക്രൂഡോയില്‍ വില വീപ്പയ‌്ക്ക‌് 58 ഡോളറില്‍ താഴെയായി. 32 ശതമാനം വരെയാണ‌് ഇടിവ‌്. അതേസമയം, ഒക്ടോബര്‍ എട്ടിനും നവംബര്‍ 19നും ഇടയില്‍ പെട്രോള്‍–ഡീസല്‍വിലയിലുണ്ടായ കുറവ‌് ശരാശരി 10 ശതമാനം മാത്രം.
Post Your Comments