Latest NewsNattuvartha

മിഠായി വാങ്ങാനെത്തി കവര്‍ന്നത് അരലക്ഷത്തോളം രൂപ; പിന്നില്‍ ഡല്‍ഹി സംഘമെന്ന് സൂചന

ചെറുവത്തൂര്‍: മിഠായി വാങ്ങാനെത്തി 44000 രൂപ കവര്‍ന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്ന് സൂചന. സിസിടിവിയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ ഡല്‍ഹി സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമായി. പട്ടാപ്പകല്‍ ടൗണിലെ മേന്മ സ്റ്റോറിലെത്തി മിഠായി ആവശ്യപ്പെട്ട സ്ത്രീയടക്കമുള്ള മുന്നംഗ സംഘമാണ് കടയുടമയായ ശ്രീധരന്റെ കണ്ണു വെട്ടിച്ച് മേശയുടെ മുകളിലെ നോട്ട് കെട്ടില്‍ നിന്ന് 44000 രൂപ കവര്‍ന്നത്. നടന്ന് പോകുന്ന സ്ത്രീയുടെയും പരുഷന്റെയും ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടത്തിയത് ഡല്‍ഹിയിലെ പ്രഫഷണല്‍ മോഷ്ടാക്കളാണെന്ന സൂചന ലഭിച്ചത്. ടൗണിന്റെ മറ്റൊരു ഭാഗത്ത് നിര്‍ത്തിയിട്ട കാറില്‍ കയറിയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button