പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. പമ്പ, സന്നിധാനം,നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളിൽ ഈ മാസം 30വരെ നിരോധനാജ്ഞ തുടരും.
ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നെന്ന് പൊലീസിന്‍റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും റിപ്പോർട്ട് പ്രകാരമാണ് കളക്റ്ററുടെ ഉത്തരവ്.
അതേസമയം ബരിമല സുരക്ഷയുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരെ പുനഃക്രമീകരിക്കുന്നു. പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതൽ മരക്കൂട്ടം വരെ ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും സുരക്ഷാ മേല്‍നോട്ട ചുമതല .ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രാമിന് പകരം പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. ഈ മാസം 30 മുതല്‍ പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ നിലവിൽ വരും. അതോടൊപ്പം തന്നെ
എസ്.പിമാര്‍ക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും, പമ്പയില്‍ ഹരിശങ്കറിന് പകരം കാളീശ്വര്‍ രാജ് മഹേഷ് കുമാറും, നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥും എന്നിവർ പകരം ചുമതല വഹിക്കും.
Post Your Comments