KeralaLatest News

നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്‌കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി

നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും പെണ്ണുകിട്ടാത്ത അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്‌കരിച്ച രൂപേഷ് ഒടുവില്‍ വിവാഹിതനായി. മരട് സ്വദേശിയായ രാമചന്ദ്രന്‍ രാജേശ്വരി ദമ്പതികളുടെ മകനും ഓണ്‍ലൈന്‍ ഗിഫ്റ്റ് കാരിക്കേച്ചറിസ്റ്റുമായ രൂപേഷ് താലി ചാര്‍ത്തിയത്് പ്രകാശ്, രതി ദമ്പതികളുടെ മകളായ ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ രേവതിയെയാണ്.

സല്‍സ്വഭാവിയും നല്ല കുടുംബ പശ്ചാത്തലവും ഉന്നത വിദ്യാഭ്യാസവും ഉണ്ടായിട്ടും യോജിച്ച പങ്കാളിയെ ലഭിക്കാത്തതിലുള്ള അവിവാഹിതനായ യുവാവിന്റെ ദുഃഖം ദൃശ്യാവിഷ്‌കരിച്ച ‘ചാലിസ് വര്‍ഷ ഫുല്ലാ റൂംക്ക്’ (40 വയസായ പൂമരം) എന്ന കൊങ്കണി ആല്‍ബം ഒരുപാട്് വൈറലായിരുന്നു.

കൊച്ചി ഗൗരി കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹത്തില്‍ കേരള കൊങ്കണി കള്‍ച്ചറല്‍ ഫോര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒട്ടേറെപ്പേര്‍ ഭാവുകങ്ങള്‍ നേരാനെത്തിയിരുന്നു. 40 വയസുകാരനായ അവിവാഹിതന്റെ മനോ വിചാരങ്ങളിലൂടെ കൊങ്കണി സമുദായത്തിലെ യുവാക്കളുടെ മനോവിചാരങ്ങളാണ് ആവിഷ്‌കരിച്ചത്. എണ്ണത്തില്‍ കുറവായതിനാല്‍ പലപ്പോഴും മറ്റു സമദായങ്ങളില്‍ നിന്നു പങ്കാളിയെ കണ്ടെത്തേണ്ട അവസ്ഥയെ വളരെ മനോഹരമായാണ് ആല്‍ബത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.്

shortlink

Related Articles

Post Your Comments

Related Articles


Back to top button