KeralaLatest News

തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമം: ഇന്റെണല്‍ കമ്മിറ്റിരൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ രൂപീകരിക്കണം

തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്റെണല്‍ കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളും കമ്മിറ്റി രൂപീകരിച്ച് നോഡല്‍ വകുപ്പായ വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കണം. 2013ലെ തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമപ്രകാരം 10ല്‍ കൂടുതല്‍പേര്‍ ജോലിചെയ്യുന്ന ഓരോ സ്ഥാപനത്തില്‍/ഓഫീസില്‍/ശാഖയില്‍/വകുപ്പില്‍ ഇന്‍േറണല്‍ കമ്മിറ്റി രൂപീകരിക്കണം. രൂപീകരിച്ചശേഷം അംഗങ്ങളുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ഡിസംബര്‍ 31നകം ഡയറക്ടര്‍, വനിതാ ശിശുവികസന വകുപ്പ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖലാ സ്ഥാപന മേധാവികളും ജീവനക്കാര്‍ക്ക്/തൊഴിലാളികള്‍ക്ക് നിയമം സംബന്ധിച്ച ബോധവത്കരണം നല്‍കുന്നതിനും നടപടി സ്വീകരിക്കമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button