KeralaLatest News

ആന്‍ലിയയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍

കൊച്ചി: കഴിഞ്ഞ ആഗസ്ത് 28ന് പെരിയാര്‍ പുഴയില്‍ ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ ആരോപണങ്ങളുമായി യുവതിയുടെ മാതാപിതാക്കള്‍. പെരിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ മാതാപിതാക്കളായ ഹൈജിനസും ലീലാമ്മയുമാണ് മകളുടെ ദുരൂഹമരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കു പങ്കുണ്ടെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനില്‍ വിശ്വാസമില്ലെന്നും തുറന്നു പറഞ്ഞ രംഗത്തെത്തിയിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മാതാപിതാകളുടെ ആവശ്യം. വിവാഹിതയും ഏട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മ യുമായ ആന്‍ലിയ മരിക്കുമ്പോള്‍ എംഎസ്സി നഴ്സിങ്ങ് വിദ്യാര്‍ഥിനിയായിരുന്നു. മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതു വരെ നിയമപരമായും ജനകീയമായും പോരാട്ടം നടത്തുമെന്നും ഇതിനു വേണ്ടി സൗദി അറേബ്യയിലെ ജോലി രാജിവച്ചതായും ഇരുവരും പറഞ്ഞു.

മകളുടെ മരണത്തില്‍ ജസ്റ്റിന്‍ മാത്യുവിനും മാതാവിനുമെതിരേ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂര്‍ എസിപി ശിവദാസന്‍ മനപ്പൂര്‍വം അലംഭാവം കാട്ടുകയാണെന്നു ഹൈജിനസും ലീലാമ്മയും ആരോപിച്ചിരുന്നു. ആന്‍ലിയ ആത്മഹത്യ ചെയ്യില്ലെന്നും ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും അപായപ്പെടുത്തിയതുമാണെന്നും ജിദ്ദയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ ഫോര്‍ട്ട് കൊച്ചി നസ്രത്ത് പാറയ്ക്കല്‍ ഹൈജിനസും അമ്മ ലീലാമ്മയും പരാതിപ്പെട്ടു. ഇതിലേക്ക് സൂചന നല്‍കുന്ന നിരവധി തെളിവുകള്‍ നല്‍കിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അവര്‍ പരാതിപ്പടുന്നു.

ഹൈജിനസിന്റെയും ലീലാമ്മയുടെയും ആരോപണങ്ങള്‍ ഇങ്ങനെ: ‘ഭര്‍തൃവീട്ടുകാരില്‍ നിന്ന് ആന്‍ലിയ കൊടിയ മര്‍ദനത്തിനിരയായെന്നതിന് അവള്‍ നേരത്തെ കടവന്ത്ര പൊലീസിനു നല്‍കാന്‍ എഴുതിയ പരാതി, ഡയറിക്കുറിപ്പുകള്‍, വരച്ച ചിത്രം, അവളെ കാണാതായ ഓഗസ്റ്റ് 25ന് സഹോദരന് അയച്ച വാട്‌സാപ് സന്ദേശം എന്നിവ ശക്തമായ തെളിവുകളാണ്. മര്‍ദനമേറ്റതിനു സാക്ഷിമൊഴികളുമുണ്ട്.

ഒന്നും പൊലീസ് പരിഗണിച്ചിട്ടില്ല. ആന്‍ലിയ 25ന് ട്രെയിനില്‍ ബെംഗളൂരുവിലേക്കു പോയെന്നാണു ഭര്‍ത്താവ് പറഞ്ഞത്. പക്ഷേ, അതേ ദിവസം തന്നെ അവളെ കാണാതായെന്നു പരാതി നല്‍കിയതു ദുരൂഹമാണ്. മകളുടെ മരണാനന്തര ചടങ്ങുകള്‍ക്കൊന്നും ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ പങ്കെടുത്തിട്ടില്ല. ഭര്‍ത്താവിനെയോ വീട്ടുകാരെയോ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മാതാപിതാകളുടെ ആവശ്യം. വിവാഹിതയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയുമായ ആന്‍ലിയ മരിക്കുമ്പോള്‍ എംഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്നു. ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആന്‍ലിയയെ ഭര്‍ത്താവ് ജസ്റ്റിനാണ് ആഗസ്ത് 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടുന്നത്. അന്നുതന്നെയാണു മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പോലിസിന് നല്‍കുന്നതും. 28ന് രാത്രി 10.40ന് നോര്‍ത്ത് പറവൂര്‍ വടക്കേകര പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള പെരിയാര്‍ പുഴയില്‍ നിന്ന് ആന്‍ലിയയുടെ മൃതദേഹം കിട്ടുന്നത്.

പഠിക്കാനും മറ്റ് കലകളിലും മിടുക്കിയായ മകള്‍ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളുടെ മരണ ശേഷം ലഭിച്ച പഴ്സനല്‍ ഡയറി, വരച്ച ചിത്രങ്ങള്‍, പരിസരവാസികള്‍ തങ്ങളോടു പറഞ്ഞ കഥകള്‍, ആന്‍ലിയ സഹോദരന് അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ചാല്‍ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് മനസ്സിലാവും.

മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് ഇത്തരത്തില്‍ ഒരുപദ്രവം ഉണ്ടായതിനെക്കുറിച്ച് മകള്‍ പോലിസിന് എഴുതിയ പരാതിയും മരണശേഷം മുറിയില്‍ നിന്ന് ലഭിച്ചു. ഈ തെളിവുകള്‍ സഹിതമാണ് പോലിസിന് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം ഒരിടത്തുമെത്തിയില്ല. മകള്‍ മരിച്ചതിന് ശേഷം ജസ്റ്റിനോ വീട്ടുകാരോ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button