
ഷൊർണൂർ : ഷൊർണൂർ എംഎൽഎ പി.കെ ശശിക്ക് സസ്പെൻഷൻ. ആറുമാസത്തേക്ക് പി.കെ ശശിയുടെ പ്രാഥമിക അംഗത്വം സിപിഐഎം പാർട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡിവൈഎഫ് വനിതാ നേതാവ് ഉന്നയിച്ച ലൈംഗിക പീഡന പരാതിയിലാണ് പാർട്ടി നടപടിയെടുത്തത്. ഇന്നു ചേർന്ന സംസ്ഥാനകമ്മിറ്റിയിലാണ് തീരുമാനം ഉണ്ടായത്.
വനിതാ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം ശശിക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.
Post Your Comments