തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് മന്ത്രി സ്ഥാനത്തുനിന്നും ഇന്ന് രാജി വെയ്ക്കും. ഇന്ന് തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്നാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും നേരില്‍ക്കണ്ട് മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുക.
ബെംഗളുരുവില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ പകരം മന്ത്രിയാകുന്നത്്. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമാണ് കെ. കൃഷ്ണന്‍കുട്ടി. കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും ഇന്ന് തീരുമാനിക്കും. സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും.
മാത്യു ടി തോമസിനെ സംസ്ഥാന പ്രസിഡന്റാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നുണ്ട്. ദേശീയ നേതൃത്വം തന്നെയാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ജെഡിഎസിനറെ ആഭ്യന്തരകാര്യം എന്ന നിലക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി തോമസിന്റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും.
Post Your Comments