പൂനെ•വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തത് മൂലം ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയിലാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം കഴിക്കാൻ യുവതികളെ കിട്ടാതെ വലയുന്നത്.
വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തതാണ് യുവാക്കള്‍ക്ക് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിവാഹം ആലോചിച്ചു ചെന്നാൽ, പെൺകുട്ടികൾ സന്നദ്ധരാകുന്നില്ല. അവസാനം, അവർ ആവശ്യപ്പെടുന്ന പണം നൽകാമെന്നു വാഗ്ദാനം ചെയ്യുമ്പോൾ ചിലരെങ്കിലും സമ്മതം മൂളും.
മറാത്തകൾ തിങ്ങി വസിക്കുന്ന മേഖകളിലൊന്നാണ് ഷിന്ദി ഗ്രാമം. ഗ്രാമത്തിലെ ജനസംഖ്യയായ 1,438 പേരില്‍ 82% മറാത്തകളാണ്. ഇവരില്‍ 75 ശതമാനം മറാത്ത യുവാക്കളും 1-2 ലക്ഷം വരെ പുരുഷധനം നൽകിയാണു വിവാഹം കഴിച്ചതത്രെ. പുണെയിലെ ഭൂമാതാ ചാരിറ്റബിൾ ട്രസ്റ്റ് 2015 മുതൽ 2018 കാലയളവിൽ സർവേയിലാണ് ഈ കണ്ടെത്തല്‍.
മറ്റു നിരവധി മറാത്ത ഗ്രാമങ്ങളും ഇതേ അവസ്ഥയാണെന്നു ട്രസ്റ്റ് നേതാവ് ബുദ്ധാജിറാവു മുലിക് പറഞ്ഞു.
Post Your Comments