
കോട്ടയം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് കോടതി വിധി വന്നതിനു പിന്നാലെ വിധിയെ നടപ്പിലാക്കാന്‍ ശ്രമിച്ച സര്‍ക്കരിനെതിരെയും വിധിക്കെതിരെയും പരസ്യമായി പ്രതിഷേധിച്ച എന്‍.എസ്.എസിനെ ഒപ്പം കൂട്ടം എന്ന ആഗ്രഹത്തിലായിരുന്നു ബി.ജെ.പി. ആദ്യം തന്നെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയ എന്‍.എസ്.എസ് സംഘപരിവാറില്‍ നിന്നും മറ്റും കൃത്യമായ അകലം പാലിച്ചിരുന്നു.
കൂടാതെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെയും മറ്റും കടുത്ത ഭാഷയില്‍ എന്‍.എസ്.എസ് വിമര്‍ശിക്കുകയും ചെയ്തു. ഒട്ടുമിക്ക ബി.ജെ.പി നേതാക്കളാകട്ടെ എന്‍.എസ്. എസിന്റെ പ്രസ്താവനകള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പ്രത്യേകം ശ്രദ്ധയും ചെലുത്തിയിരുന്നു. എന്നാല്‍ എന്‍.എസ്.എസിനെ ഒപ്പം കൂട്ടാന്‍ ഇതൊന്നും മതിയാകില്ലെന്നാണ് സൂചന.
എന്നും വ്യക്തമായ നിലപാടുകള്‍ ഉള്ള എന്‍.എസ്.എസ് ശബരിമല വിഷയത്തിലെന്നപോലെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും തങ്ങളുടെ സമുദായത്തിലെ അംഗങ്ങളെ അറിയിക്കുന്ന രീതിയുണ്ട് എന്‍.എസ്.എസില്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ താലൂക്കടിസ്ഥാനമായുള്ള യൂണിയനുകളില്‍ പ്രവര്‍ത്തകയോഗങ്ങള്‍ വിളിച്ചിരിക്കുകയാണ് എന്‍.എസ്.എസ്.
സോഷ്യല്‍ മീഡിയയിലടക്കം എന്‍.എസ്.എസ് ഇനി മുതല്‍ ബി.ജെ.പിക്കൊപ്പമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് പ്രവര്‍ത്തകയോഗങ്ങള്‍ വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെത്തിയാണ് കരയോഗം ഭാരവാഹികളെ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാര്യങ്ങള്‍ നിലവിലെ അവസ്ഥകളും തീരുമാനങ്ങളും മറ്റും വിശദീകരിക്കുന്നത്.
Post Your Comments