ന്യൂഡല്‍ഹി : മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മാലദ്വീപിന്റെ വികസനത്തിനാണ് കൂടുതല്‍ ഉൗന്നല്‍ നല്‍കുന്നതെന്ന് സുഷമ സ്വരാജ് അറിയിച്ചു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയതാണ് മാലിദ്വീപ് വിദേശകാര്യമന്ത്രി.ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യ-മാലദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അബ്ദുള്ളയുടെ ഇന്ത്യന്‍ സന്ദര്‍ശനം. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മുമ്പ് പങ്കെ ടുത്തിരുന്നു. അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളില്‍ മാലിദ്വീപിന് വേണ്ട സഹായമേകുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.
https://youtu.be/Bn0sgVM76vo
Post Your Comments