13 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തിയതോടെയാണ് ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവ നീക്കം ചെയ്തത്. ഇവയിൽ രണ്ടെണ്ണം പ്ലേസ്റ്റോറിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഉള്ളവയാണ്. കൂടാതെ ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ് ലൂയിസ് ഓ പിന്റോ എന്നയാൾ ആണെന്നത് ശ്രദ്ധേയം.
ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം തുറക്കുമ്പോൾ ഗെയിം സെന്റര്‍’ എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ശേഷം സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഏകദേശം അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments