റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകനും ഓസ്കാർ ജേതാവുമായ ബെര്‍നാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു. റോമിൽ വെച്ചാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം പത്തു വര്‍ഷത്തോളമായി വീല്‍ചെയറിലായിരുന്നു. ലാസ്റ്റ് ടാന്ഗോ ഇന്‍ പാരീസ്, ദി ലാസ്റ്റ് എമ്ബറര്‍, ദി കണ്‍ഫോര്‍മിസ്റ്റ്, ദി ഡ്രീമേഴ്സ്, 1900, ദി ഷെല്‍ട്ടറിംഗ് സ്കൈ എന്നീ ലോക പ്രശസ്ത സിനിമകൾ ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നവയാണ്. 1988 ല്‍ ദി ലാസ്റ്റ് എമ്ബറര്‍ സിനിമയിലൂടെ മികച്ച സംവിധായകനും അവലംബിത തിരക്കഥയ്ക്കുമുള്ള ഓസ്കര് സ്വന്തമാക്കി. മികച്ച സിനിമയായും ഇത് തിരഞ്ഞെടുക്കപ്പെട്ടു. ഇതടക്കം ഒഒൻപതു അവാർഡുകളാണ് ചൈനീസ് ചക്രവര്‍ത്തി പു യിയുടെ ജീവചരിത്രം പ്രമേയമാക്കിയ ചിത്രം അന്ന് നേടിയത്.
ലാസ്റ്റ് ടാന്ഗോ ഇന്‍ പാരീസ് എന്ന ചിത്രമാണ് ആഗോളപ്രശസ്തിയിലെത്തിച്ചത്. 2012 ല്‍ പുറത്തിറങ്ങിയ മീ ആന്‍ഡ് യു ആണ് അവസാന ചിത്രം. 2011ലെ കാന്‍ ചലച്ചിത്രമേളയില്‍, സിനിമയ്ക്കു നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് പാം ഡി ഓര് പുരസ്കാരം നല്കി.
1941 ല്‍ വടക്കന്‍ ഇറ്റാലിയന്‍ മേഖലയായ പാര്‍മയിലാണ് ജനിച്ചത്. കവിയും ചരിത്രകാരനും ചലച്ചിത്രനിരൂപകനുമായിരുന്ന റ്റിലിയോ ബെര്ത്തലൂച്ചിയാണ് പിതാവ്. ശസ്ത സംവിധായകന് പസോളിനിയുടെ സഹായിയായാണ് ബെര്‍ത്തലൂച്ചി ചലച്ചിത്രജീവിതത്തിലേക്ക് എത്തിയത്.
Post Your Comments