NattuvarthaLatest News

കാട്ടാനയുടെ ആക്രമണം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാനന്തവാടി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളത്തുനിന്നു വര്‍ഗീയോഛാടന സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി തോല്‍പ്പെട്ടി നായ്ക്കട്ടിയില്‍വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. ആന ജീപ്പ് കുത്തിമറിച്ചിടുകയായിരുന്നു. അതേസമയം അതുവഴി വന്ന ബസും ലോറിയും അടുത്തെത്തിയതോടെയാണ് ആന ആക്രമണത്തില്‍ നിന്ന് പിന്മാറിയത്. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button