ബജാജിന്റെ ഏറ്റവും വലിയ അബദ്ധമായിരുന്നു 100 സിസി ഡിസ്‌കവറെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി രാജീവ് ബജാജ്. 125 സിസിയിൽ പുറത്തിറങ്ങിയ ഡിസ്‌കവര്‍ വന്‍ വിജയമായപ്പോഴാണ് ഈ കുതിപ്പ് തുടരാൻ 100 സിസി ഡിസ്‌കവര്‍ പുറത്തിറക്കിയത്. എന്നാൽ അത് വന്‍ തിരിച്ചടിയാണ് കമ്പനിക്ക് നൽകിയതെന്നു അദ്ദേഹം തുറന്നു പറഞ്ഞത്. കൂടാതെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കെടിഎമ്മുമായുള്ള ബജാജിന്റെ സഹകരണമെന്നും കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.
100 സിസി ഡിസ്‍കവറിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മുമ്പുണ്ടായിരുന്ന സ്ഥാനത്തു നിന്നും പിന്നോക്കം പോയെന്നും 100 ഡിസ്‌കവറിന്റെ വരവോടെ വില്‍പ്പനയില്‍ ബജാജ് രണ്ടാം സ്ഥാനത്തേക്ക് മാറ്റപ്പെട്ടന്നുമാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.150CC, 135CC, 125 CC,100CC എന്നീ വിഭാഗങ്ങളിലാണ് ഡിസ്‌കവർ നേരത്തെ വിപണിയിൽ എത്തിയത്. നിലവിൽ 110/ 125 സിസി വിഭാഗത്തിൽ പുതിയ മോഡൽ ഡിസ്കവർ ലഭ്യമാണ്.
Post Your Comments