തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടേയും അപകടമരണത്തിൽ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടത്തെ സംബന്ധിച്ച് ചില നിർണായക മൊഴികൾ പോലീസിന് ലഭിച്ചു. വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ അടക്കമുളള ദൃക്‌സാക്ഷികള്‍ പോലീസിന് നൽകിയ മൊഴികളിൽ നിന്ന് ഏറെ വ്യത്യസ്തമായ മൊഴിയാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി നൽകിയത്.
അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു ഡ്രൈവറും സുഹൃത്തുമായ അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ബോധം തെളിഞ്ഞ ശേഷം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയാണ് ആദ്യമായി ഈ മരണത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കിയത്. അര്‍ജുനാണ് കാര്‍ ഓടിച്ചിരുന്നത് എന്നായിരുന്നു ലക്ഷ്മി പോലീസിനോട് വെളിപ്പെടുത്തിയത്.
അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ തന്നെയാണ് എന്നാണ് ദൃക്‌സാക്ഷികളായ അഞ്ച് പേര്‍ നല്‍കിയിരിക്കുന്ന നിര്‍ണായകമായ മൊഴി. പുലര്‍ച്ചെയായതുകൊണ്ടും ബാലഭാസ്‌കറിനെ പലര്‍ക്കും പരിചയമില്ലാതിരുന്നത് കൊണ്ടും രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അപകട വാര്‍ത്ത മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞപ്പോഴാണ് പലരും അത് ബാലഭാസ്‌കര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ അപകടം നടന്ന സ്ഥല ത്തിന് തൊട്ടടുത്തുളള വീട്ടിലെ പെണ്‍കുട്ടി ബാലഭാസ്‌കറിനെ തിരിച്ചറിഞ്ഞിരുന്നു.
പെൺകുട്ടിയുടെ മൊഴിയിലും പിന്നാലെ വന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ മൊഴിയിലും ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു. അതിനിടെയാണ് ബാലഭാസ്‌കറിന്റെ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പാലക്കാട്ടുളള ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിന് വന്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും മരണവുമായി ഈ ഇടപാടുകള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
https://youtu.be/2lRpreTOT5w
Post Your Comments