NattuvarthaLatest News

ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം

ഓച്ചിറ: ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ബാറിന് സമീപം നിന്ന യുവാക്കളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ ആക്രമണകേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സാരമായി പരുക്കേറ്റ കൊച്ചുമുറി ചാന്നാംശേരില്‍ ജയദേവ മോഹനെ (29) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയദേവന്റെ സഹോദരന്‍ അനുമോഹന്‍ (26), സുഹൃത്തുക്കളായ സുധി (30), സിന്‍ജിത്ത് (28),രാജീവ് (30) എന്നിവരെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം. മദ്യപിച്ച ശേഷം ബാറിന് മുന്നില്‍നിന്നു ബഹളംവച്ച നിരവധി ക്രമിനല്‍കേസിലെ പ്രതിയായ മേമന അഖില്‍നിവാസില്‍ റോബോ എന്നുവിളിക്കുന്ന അരുണും ചങ്ങന്‍കുളങ്ങര പങ്കജ്‌നിവാസില്‍ പങ്കജുമായി ജയദേവമോഹന്‍ വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് വാഹനങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button