മലപ്പുറം: പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത്ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനെ സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനായ ഇയാള്‍ സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കോഡൂര്‍ ചെമ്മന്‍കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അഫ്‌സല്‍ റഹ്മാനെയാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ 19 പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എംഎസ്എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ എന്നീ മേഴലകളില്‍ ചുമതല വഹിച്ചിട്ടുള്ളയാളാണ് റഹ്മാന്‍.
വിദ്യാര്‍ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്താവുന്ന പരാതികളാണ് ലഭിച്ചതെന്നും ഇതിന്റെ ഭാഗമായാണ് 15 ദിവസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍
കെ ജി പ്രസാദ് അറിയിച്ചു. കൂടാതെ ഇയാള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ചൈല്‍ഡ്‌ലൈനും പോലീസിനും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് ക്യാംപിനിടെയില്‍ ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തി. കൂടാതെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പ് മുടക്കി.
Post Your Comments