Latest NewsNewsIndia

ധവള വിപ്ലവത്തിന്റെ പിതാവാണ് ഗുജറാത്തിൽ മതപരിവർത്തനത്തിന് ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവ്

അമുലിൽ നിന്നും കുര്യൻ ക്രിസ്ത്യൻ മിഷനറികൾക്ക് മതപരിവർത്തനത്തിനായി പണം നൽകി എന്നാണ് അദ്ദേഹം പറയുന്നത്

വഡോദര: ധവള വിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യൻ ആണ് ഗുജറാത്തിൽ മതപരിവർത്തനം നടത്താൻ ഫണ്ട് നൽകിയതെന്ന ആരോപണവുമായി ബിജെപി നേതാവും മുൻ ഗുജറാത്ത് മന്ത്രിയുമായ ദിലീപ് സന്‍ഗാനി. അമുലിൽ നിന്നും കുര്യൻ ക്രിസ്ത്യൻ മിഷനറികൾക്ക് മതപരിവർത്തനത്തിനായി പണം നൽകി എന്നാണ് അദ്ദേഹം പറയുന്നത്. വർഗീസ് കുര്യൻ അനുസ്മരണ പരിപാടിയിൽ ആണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

ക്രിസ്ത്യൻ മിഷനറികൾക്ക് അദ്ദേഹം പണം നൽകിയ കാര്യം അമുലിന്റെ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം അറിയിച്ചു. വർഗീസ് കുര്യൻ അമുലിന്റെ മേധാവി ആയിരുന്നപ്പോൾ ആയിരുന്നു ഇത്. താൻ മന്ത്രി ആയിരുന്നപ്പോൾ ഇത് ശ്രദ്ധയിൽ പെട്ടിരുന്നു എന്നും പക്ഷെ കോൺഗ്രസ് മൗനം പാലിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിചേർത്തു. കുര്യന്റെ സംഭാവനകളിൽ ആർക്കും സംശയം ഒന്നും ഇല്ലെങ്കിലും അമുലിന്റെ സ്ഥാപകനായ ത്രിഭുവന്‍ദാസ് പട്ടേലിനെ ആർക്കും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button