പത്തനംതിട്ട: ശബരിമലയിൽ സംഘര്‍ഷം സൃഷ്ടിക്കാനെത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനങ്ങളൊരുക്കി പൊലീസ്. ക്രമസമാധാന ചുമതലയ്ക്ക് പുറമെ സംശയം തോന്നുന്നവരെ നിരീക്ഷിക്കാനും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. സന്നിധാനവും പരിസരവും ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നീ സമയത്ത് അക്രമം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
18നു നട അടച്ചശേഷം സന്നിധാനത്ത് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതിന് പിടിയിലായവരില്‍ 15 പേര് ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരായിരുന്നു. സ്ഥിരമായി രാത്രി നട അടയ്ക്കാറാകുമ്ബോള് ശരണംവിളിച്ച് ജാഥ നടത്തുന്നവരില്‍ പതിവ് മുഖങ്ങള്‍ നിരവധിയുണ്ട്. മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം കഴിഞ്ഞദിവസം കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കൂടി കേസെടുത്തിരുന്നു.
Post Your Comments