Latest NewsKeralaNews

പ്രളയാനന്തരം നടത്തേണ്ട പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സർക്കാർ പരാജയമെന്ന് ചെന്നിത്തല

പ്രളയം കഴിഞ്ഞ് 100 ദിനം ആയിട്ടും യാതൊരു തരത്തിലുള്ള പുരോഗതിയും ഇക്കാര്യത്തിൽ വന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി

പ്രളയത്തിന് ശേഷം നടത്തേണ്ട പുനർനിർമാണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയം കഴിഞ്ഞ് 100 ദിനം ആയിട്ടും യാതൊരു തരത്തിലുള്ള പുരോഗതിയും ഇക്കാര്യത്തിൽ വന്നിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തിര സഹായമായി നൽകുമെന്ന് പറഞ്ഞ 10,000 രൂപയിൽ പോലും വ്യാപകമായ ക്രമക്കേട് ഉണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.

പ്രളയത്തിന് ശേഷം നിരവധി വാഗ്‌ദനങ്ങൾ ആണ് സർക്കാർ ജനങ്ങൾക്ക് നൽകിയത്. ചെറുകിട കച്ചവടക്കാർക്ക് 10 ലക്ഷം, വീടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് 1 ലക്ഷം, കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം ഇങ്ങനെ നടക്കാത്ത വാഗ്ദാനങ്ങളുടെ പട്ടിക നീളുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രളയം കാരണം ഉണ്ടായ നഷ്ടക്കണക്ക് പോലും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ 100 ദിവസം കൊണ്ട് കഴിഞ്ഞില്ല. പരാജയപ്പെട്ട പരീക്ഷണമായി കെപിഎംജി തുറിച്ചുനോക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button