ബംഗളൂരു: മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന സികെ ജാഫര്‍ ഷെരീഫ് ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം നിസ്കാരത്തിനായി പോകാനൊരുങ്ങവേ അദ്ദേഹം കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
85 വയസ്സായിരുന്നു അദ്ദേഹത്തിന്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തിനുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഞ്ച് വേദന അടക്കമുള്ള കാര്യങ്ങള്‍ അടിക്കടി ഉണ്ടാവാറുണ്ടായിരുന്നുവെന്ന് അദ്ദേഹം നേരത്തെ ഡോക്ടര്‍മാറെ അറിയിച്ചിരുന്നു. 1991-95 കാലഘട്ടത്തിലാണ് അദ്ദേഹം റെയില്‍വേ മന്ത്രിയായത്. കോണ്‍ഗ്രസിന് ഇപ്പോഴുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
Post Your Comments