Latest NewsCarsIndia

വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു

വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. 2019 ജനുവരി മുതല്‍ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു. ഉല്‍പാദനച്ചെലവ്, പാര്‍ട്‌സുകളുടെ വില കയറ്റം, രൂപയുടെ മൂല്യം ഇടിഞ്ഞത് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ബിഎംഡബ്ല്യു കാറുകളുടെ വില കൂട്ടാൻ ഒരുങ്ങുന്നത്.

34.50 ലക്ഷം മുതല്‍ 2.45 കോടി രൂപ വരെ വിലയുള്ള എസ്.യു.വി. എക്‌സ് 1 മുതല്‍ 7 സീരീസ് സെഡാന്‍ വരെയാണ് ഇന്ത്യന്‍ വിപണിയിലുള്ള ബിഎംഡബ്ല്യു വാഹനങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button