കൊല്ലം: ശബരിമല ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കള്ളക്കേസുകള്‍ ചുമത്തി ജയിലില്‍ അടച്ചത് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലില്‍ കഴിയുന്ന സുരേന്ദ്രനെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേന്ദ്രനെ കേസുകളില്‍ കുടുക്കുകയാണ്. ആദ്യമെടുത്ത കേസില്‍ അദ്ദേഹം പ്രതിയല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തു. ശബരിമല വിഷയത്തില്‍ എ.കെ.ജി സെന്ററിലാണെങ്കിലും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എം.എസ്. കുമാര്‍, വി.പി. രമ, ജി. പത്മകുമാര്‍, രാമന്‍നായര്‍, രാജി പ്രസാദ്, ശിവന്‍കുട്ടി, കൃഷ്ണകുമാര്‍, ജി. ഗോപിനാഥ് എന്നിവരും ശ്രീധരന്‍പിള്ളയോടൊപ്പം ഉണ്ടായിരുന്നു.
Post Your Comments