ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ മാറ്റങ്ങളെത്തി. വീഡിയോ കാണുന്നതിന് ഇനി വാട്‌സ്ആപ്പ് തുറക്കേണ്ട. നോട്ടിഫിക്കേഷന്‍ പാനലില്‍ തന്നെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി വീഡിയോകള്‍ അനാവശ്യമായി ഡൗണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട കാര്യമില്ല. വാബ് ബീറ്റ ഇന്‍ഫോ എന്ന ടെക്നോളജി വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുക. എന്നാല്‍ നോട്ടിഫിക്കേഷന്‍ പാനലില്‍ വരുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കില്ല.
Post Your Comments