തിരുവനന്തപുരം: രാജ്യത്തെമ്പാടും എച്ച് 1 എൻ 1 പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശബരിമലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. തമിഴ്നാട് ഉൾപ്പടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ലക്ഷകണക്കിന് ആളുകൾ ആണ് ശബരിമലയിൽ എത്തുന്നത്.
ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്താനായി ഡ്യൂട്ടി ഡോക്ടർമാർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു. യതീഷ് ചന്ദ്ര ശബരിമലയിൽ എത്തിയ കേന്ദ്രമന്ത്രിയോടും ശശികലയോടും മോശമായി പെരുമാറിയിട്ടില്ലെന്നും താൻ കണ്ട വീഡിയോകളിൽ അദ്ദേഹം വളരെ മാന്യമായി തന്നെ ആണ് സംസാരിക്കുന്നതെന്നും ശൈലജ കൂട്ടിച്ചേർത്തു.
Post Your Comments