KeralaLatest News

വരുമാനമില്ല : അരവണ വില്‍പ്പനയില്‍ 6 കോടി ഇടിവ് ; ശബരിമല നടത്തിപ്പ് അനിശ്ചിതത്വത്തിലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം :  ചരിത്രത്തില്‍ ആദ്യമായി പുണ്യ സന്ദര്‍ശന കേന്ദ്രമായ ശബരിമലയില്‍ ഭക്തജന ഒഴുക്ക് നിലച്ചു . ഇതോടെ ക്ഷേത്രത്തിന്‍റെ വരുമാനവും നേരെ കൂപ്പ് കുത്തിയിരിക്കുകയാണ്. മണ്ഡലകാലത്തെ ഇന്നേവരെയുളള 5 ദിവസങ്ങളിലെ കണക്ക് വെളിവാകുമ്പോള്‍ കടുത്ത ആശങ്കയാണ് നിഴലിക്കുന്നത്. കോടികളുടെ വ്യത്യാസമാണ് മുന്‍പേയുളള വര്‍ഷങ്ങളിലെ വരവുമായി തട്ടിച്ച് നോക്കുമ്പോള്‍ കാണിക്കുന്നത്. ഇത്തവണത്തെ അരവണ വില്‍പ്പനയുടെ കണക്ക് തന്നെ മതി ശബരിമലയിലെ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ . അത്രക്ക് ദയനീയമാണ് പ്രധാന വഴിപാടായ അരവണ നിവേദ്യത്തിന്‍റെ വില്‍പ്പനയില്‍ വരെയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ അരവണ വില്‍പ്പന 8.27 കോടി ഇത്തവണ അത് 2.73 കോടി രൂപയിലേക്ക് മൂക്ക് കുത്തി. അരവണ പ്രസാദത്തില്‍ മാത്രമല്ല ഈ ശോഷണം സംഭവിച്ചിരിക്കുന്നത് ക്ഷേത്രത്തിലെ മറ്റ് എല്ലാ വഴിപാടുകളിലും വന്‍കുറവാണ് പ്രകടമായിരിക്കുന്നത്. ശബരിമലയിലെ വരുമാനം കീഴ്മേല്‍ മറി‍ഞ്ഞതിനാല്‍ ദേവസ്വം ജീവനക്കാര്‍ക്ക് ശമ്പളം പോലും നേരെ ചൊവ്വെ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളതെന്നും ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്‍ ആശങ്ക അറിയിച്ചു.

ശബരിമലയില്‍ യുവതീ പ്രവേശനത്തെ ചൊല്ലി നിലനില്‍ക്കുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും പോലീസ് നിയന്ത്രണങ്ങളുമാണ് ഇത്രക്ക് വരുമാന ഇടിവും മലയിലേക്കുളള ഭക്തരുടെ ഒഴുക്കും നിലക്കാന്‍ കാരണമായതെന്നാണ് പൊതുഭാഷ്യം.

നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ.

 മറ്റിനങ്ങളിലുണ്ടായ വരുമാന  ഇടിവ് ചുവടെ വിശദമാക്കുന്നു..

അപ്പം- 91.99 ലക്ഷം രൂപ

കാണിക്ക – 2.36 കോടി

മുറിവാടക – 25.21 ലക്ഷം

സംഭാവന – 14.5 ലക്ഷം

അന്നദാന സംഭാവന – 2.79 ലക്ഷം

മാളികപ്പുറം – 5.41 ലക്ഷം

shortlink

Related Articles

Post Your Comments

Related Articles


Back to top button