മാള്‍വ: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ദുരിതം നേരിടേണ്ടിവരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ 55-60 വര്‍ഷങ്ങളിലെ മോശം അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ശക്തരായിത്തീരുമായിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് നേതാവിന്റേതായ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകളിലൂടെ ആൾക്കാരുടെ വോട്ട് നേടുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments