ഛത്തർപുർ: തന്റെ പ്രായമായ അമ്മയെപ്പോലും കോൺഗ്രസ് ആക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രൂപയുടെ മൂല്യം ഇടിഞ്ഞു മോദിയുടെ അമ്മയുടെ പ്രായത്തിന് അടുത്തെത്തിയെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറിന്റെ പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുപിഎ സർക്കാരിനെപ്പോലെ റിമോട്ട് കണ്‍ട്രോളുമായി നടക്കുന്ന മാഡമല്ല ജനങ്ങളാണു തന്റെ ഹൈക്കമാന്‍ഡ്. ബോഫോഴ്സ് ഇടപാടിലെയും ഭോപാൽ വാതക ദുരന്തത്തിലെയും കാരണക്കാരെ അമേരിക്കയിലേക്കു പ്രത്യേക വിമാനത്തിൽ പറഞ്ഞയക്കാനാണു കോൺഗ്രസ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments