കോഴിക്കോട് : നിപ വെെറസ് ബാധിച്ച് ഇന്നേവരെ 18 പേരാണ് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശെെലജയും ഈ റിപ്പോര്‍ട്ട് ശരി വെച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ ഭേദിക്കുന്ന വെളിപ്പെടുത്തലാണ് കോഴിക്കോട് സ്വദേശിയായ വിനോദ് കുമാര്‍ നടത്തിയിരിക്കുന്നത്. ഭാര്യയായ സുധ മരിച്ചത് നിപ ബാധയേറ്റതിനാലാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത് . വിനോദ് കുമാറിന്‍റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്നതാണ് പുതിയതായി പുറത്തായ അന്താരാഷ്ട്ര ഗവേഷണ റിപ്പോർട്ടുകളും. നിപ ബാധയാല്‍ ആകെ 21 പേര്‍ മരിച്ചതായി അന്തരാഷ്ട്ര പഠനറിപ്പോര്‍ട്ടുകള്‍ ചുണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ, ദി ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് .
നിപ ആദ്യമായി സ്ഥീരികരിച്ചത് കോഴിക്കോടുളള ആരോഗ്യവകുപ്പ് സ്റ്റാഫ് നേഴ്സായ ലിനിയല്ല തന്‍റെ ഭാര്യയായ സുധയാണെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റെഡിയോളജിസ്റ്റായിരുന്ന തന്‍റെ ഭാര്യ സാബിത്ത് എന്ന നിപ ബാധിതനെ ശുശ്രൂക്ഷിച്ചിരുന്നു. സാബിത്തില്‍ നിന്ന് രോഗം പകര്‍ന്നാണ് തന്‍റെ ഭാര്യ മരിക്കാനിടയായതെന്നാണ് വിനോദ് കുമാര്‍ പറഞ്ഞത് . സാബിത്തിന് ചികില്‍സ നല്‍കിയതിന് ശേഷം നിപ ബാധയുടെ ലക്ഷണങ്ങള്‍ സുധയില്‍ ഉണ്ടായിരുന്നതായും വിനോദ് കുമാര്‍ വെളിപെടുത്തിയിട്ടുണ്ട്. ഇത് അന്തരാഷ്ട്ര പഠന റിപ്പോര്‍ട്ടും ശരിവെക്കുന്നു. പക്ഷേ ആരോഗ്യ വകുപ്പിന്‍റെ നിപ മരണസംഖ്യ രജിസ്ട്രറില്‍ സാബിത്ത് മരിച്ചത് നിപ മൂലമാണെന്ന് ശരിവെക്കുന്നില്ല.
ആരോഗ്യവകുപ്പ് രജിസ്ട്രറില്‍ ആദ്യ നിപ രോഗി സാബിത്തിന്‍റെ സഹോദരന്‍ സ്വാലിഹ് ആണ്. സ്വാലിഹിനെ ശുശ്രൂക്ഷിച്ച ലിനിയാണ് നിപ രോഗബാധയേറ്റ് ആദ്യം മരിച്ചതെന്നാണ് അരോഗ്യവകുപ്പ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ റിപ്പോര്‍ട്ടാണ് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട് നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് ഗവേഷണ റിപ്പോര്‍ട്ടുകളും വിനോദ് കുമാറിന്‍റെ വെളിപ്പെടുത്തലും ചൂണ്ടിക്കാണിക്കുന്നത്. 18 പേര് മാത്രമാണ് മരിച്ചതായി റിപ്പോര്ട്ടുകള് കാണിക്കുന്നുളളൂ ബാക്കിവരുന്നവ സംശയാസ്പദമായി മാത്രമേ കാണുവാന് കഴിയൂ എന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്
കേരള സർക്കാരിലെ അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനുമായ രാജീവ് സദാനന്ദൻ, വൈറോളജി ശാസ്ത്രജ്ഞനായ അരുൺകുമാർ, അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ കൈല ലാസേഴ്സൺ, സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ തന്നെ കാതറിൻ, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനേ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങീ പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ചേർന്ന് തയ്യാറാക്കിയതാണ് ഗവേഷണ പഠന റിപ്പോർട്ടുകൾ. ആരോഗ്യവകുപ്പ് നിപ വെെറസ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് 5 പേര്‍ മരിച്ചിട്ടുളളതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പറഞ്ഞ 5 പേരുടെ മരണവും നിപ മൂലമായിരിക്കാമെന്നും ടെസ്റ്റ് റിസള്‍ട്ട് വിശദമായി പഠിച്ചതിന് ശേഷമേ ഇതില്‍ സ്ഥീരികരണം സാധ്യമാകൂ എന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
Post Your Comments