Bikes & ScootersLatest NewsAutomobile

സുരക്ഷയില്‍ മുന്‍പനായി ഫ്രീക്ക് ഡ്യൂക്കിറങ്ങി ; “എബിസ് കെടിഎം ഡ്യൂക്ക് 200 “

യുവാക്കളുടെ ഹരമായ ഡ്യൂക്ക് ഇറങ്ങുന്നു പുത്തന്‍ പരിവേഷവുമായി. നിലവില്‍ ഉളള ഡ്യൂക്കിനേക്കാള്‍ സുരക്ഷയുടെകാര്യത്തില്‍ പുത്തന്‍ ചേരുവയുമായാണ് ഡ്യൂക്കിന്‍റെ പുതിയ അവതരിക്കല്‍. ആന്‍റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ് പുതിയ ഡ്യൂക്കിനെ വേറിട്ട് നിര്‍ത്തുന്നത്. വരുന്ന ഏപ്രിലോട് കൂടി രാജ്യത്തിറങ്ങുന്ന 125 സിസിക്ക് മുകളിലുളള എല്ലാ ബെെക്കുകള്‍ക്കും എബിഎസ് സുരക്ഷ കര്‍ശനമാക്കുന്നതോട് കൂടിയാണ് “എബിസ് കെടിഎം ഡ്യൂക്ക് 200 ” ല്‍ എബിഎസ് ബ്രേക്കിങ് സിസ്റ്റം ഒരുക്കിയിരിക്കുന്നത്.

1.60 ലക്ഷം രൂപയാണ് ഈ പുതിയ സുരക്ഷാ ഡ്യൂക്കിന്‍റെ ഡല്‍ഹി എക്സ് ഷോറും വില വരുന്നത്. എബിഎസ് സുരക്ഷയോട് കൂടി പുതിയ ഡ്യൂക്ക് ഇറങ്ങിയെങ്കിലും പഴയ നോണ്‍ എബിസിയുടെ വില്‍പ്പന കമ്പനി തുടരുമെന്നും അറിയിച്ചു. 6 ഗിയറുകളാണ് പുതുപുത്തന്‍ ഡ്യൂക്കില്‍ ഒരുക്കിയിരിക്കുന്നത്. ഒാറഞ്ച് ,,വെെറ്റ് , ബ്ലാക്ക് എന്നീ 3 നിറങ്ങളില്‍ ഈ സുരക്ഷയുടെ പുത്തന്‍ പര്യായമായ ഡ്യൂക്ക് 200 നെ സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button