KeralaLatest News

സന്നിധാനത്ത് നാമജപം: 100 പേര്‍ക്കെതിരെ കേസ്

സന്നിധാനം•നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് വ്യാഴാഴ്ച രാത്രിയും നാമജപ പ്രതിഷേധം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. നിരോധനാജ്ഞ നിലനില്‍ക്കേ നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കേസ്.

കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് ദിവസവും നിരോധനാജ്ഞ ലംഘിച്ച്‌ ശബരിമലയില്‍ നാമജപം നടന്നിരുന്നു. അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, വി. മുരളീധരന്‍ എം.പി എന്നിവര്‍ പങ്കെടുത്ത രണ്ട് നാമജപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് വി. മുരളീധരന്‍ നാമജപത്തില്‍ പങ്കെടുത്തത്. ബുധനാഴ്ചയാണ് കേന്ദ്രാമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നാമജപം നടത്തിയത്.

https://www.youtube.com/watch?v=3pZ4ddPw-WM&t=9s

shortlink

Related Articles

Post Your Comments

Related Articles


Back to top button